24 മണിക്കൂര്‍ മലയാളം എഫ്.എം

To listen you must install Flash Player.

എഫ് .എം .റേഡിയോ എഫ് .എം .റേഡിയോ എഫ് .എം .റേഡിയോ എഫ് .എം .റേഡിയോ എഫ് .എം .റേഡിയോ എഫ് .എം .റേഡിയോ

ടിന്റുമോന്‍ തമാശകള്‍

...ടിന്റുമോന്‍...
                                     . ..................................

 ടിന്റുമോന്‍ : ഈ ഈജിപ്തിലെ കുട്ടികളുടെ കാര്യം ആലോചിച്ചാല്‍ വിഷമം തോന്നും  അല്ലെ ടീച്ചര്‍ ?
ടീച്ചര്‍ :അവര്‍ക്കെന്തുപറ്റി ?
ടിന്റുമോന്‍ :ജനിക്കുമ്പോള്‍ മുതല്‍ ഡാഡി എന്നു വിളിക്കുന്നയാള്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ മമ്മി ... അവര്‍ ആകെ കണ്‍ഫ്യൂഷന്‍ ആയി പ്പോവില്ലേ .....പാവങ്ങള്‍ 

.............................................................................................................

ടീച്ചര്‍ : ബ്രിടീഷുകാര്‍ നമ്മളോട് ചെയ്ത ഏറ്റവും വലിയ ചതി  എന്തായിരുന്നു ?
ടിന്റുമോന്‍ :അവരുടെ ഭാഷ ഇവിടെ ഇട്ടിട്ടുപോയത് ......!!

.............................................................................................................
 ടീച്ചര്‍: ജീവിച്ചിരിക്കുമ്പോള്‍ ഒരുപേരും മരിച്ചാല്‍ കൂടുതല്‍ പേരിലും അറിയപ്പെടുന്ന ജീവി ?

ടിന്റുമോന്‍ : കോഴി..
ടീച്ചര്‍ :അതെങ്ങനെയാ ?
ടിന്റുമോന്‍:ചിക്കന്‍ ഫ്രൈ ,ചിക്കന്‍ കറി,ചിക്കന്‍ ബിരിയാണി ,ചിക്കന്‍ 65 etc
....................................................................................................................................................................

ബയോളജി ടീച്ചര്‍ :ഹാര്‍ട്ട് ഓപറേഷനു Byepass എന്നു പറയാന്‍ കാരണം ?
ടിന്റുമോന്‍: ഓപറേഷന്‍ വിജയിച്ചാല്‍ Pass അല്ലെങ്കില്‍ Bye !!! 

.............................................................................................................

ടീച്ചര്‍ :മഴയുള്ള പാതിരാത്രിക്ക് പാട്ടുപാടുന്നത് ആരാണ് ?
ടിന്റുമോന്‍ :"ഹംസ"
ടീച്ചര്‍ :ഹംസയോ !?
ടിന്റുമോന്‍:കേട്ടിട്ടില്ലേ ?
"പാതിരാമഴയേതോ ഹംസ ഗീതം പാടി "!!!!!
....................................................................................................................................................................

ടിന്റുമോന്‍:ഇന്ന് ക്ലാസ്സില്‍ എനിക്ക് മാത്രം ഉത്തരം അറിയാവുന്ന ഒരു ചോദ്യം ചോദിച്ചു ....!!!
അച്ഛന്‍: കൊള്ളാം ...എന്തായിരുന്നു ചോദ്യം ?
ടിന്റുമോന്‍:ആരാണ് ടീച്ചറുടെ കസേരയുടെ അടിയില്‍ മൂത്രം ഒഴിച്ചതെന്ന്....!!!!
.............................................................................................................

ടീച്ചര്‍:മനുഷ്യന് എത്ര വാരിയെല്ലുകളുണ്ട്?
ടിന്റുമോന്‍:ഇതുവരെ എണ്ണാന്‍ പറ്റിയിട്ടില്ല സര്‍ .
എനിക്ക് ഭയങ്കര ഇക്കിളിയാ

.............................................................................................................
അദ്ധ്യാപകന്‍ :ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ടത് ഏതു യുദ്ധത്തില്‍ ?
ടിന്റുമോന്‍:അങ്ങേരുടെ അവസാന യുദ്ധത്തില്‍ .............................................................................................................

ക്ലാസ്സില്‍ ഉറങ്ങുന്ന ടിന്റുമോനോട് ടീച്ചര്‍ :ഊഷ്മാവ് അളക്കുന്ന ഉപകരണം ഏതാ ?
ടിന്റുമോന്‍:ചട്ടുകം 
ടീച്ചര്‍:ഞാന്‍ എന്താചോദിച്ചതു  ?

ടിന്റുമോന്‍:ഉപ്പുമാവ് ഇളക്കുന്ന ഉപകരണമല്ലേ ടീച്ചര്‍ ?......!!!!! ....................................................................................................

താന്‍ പോന്നു പോലെ നോക്കിയ മരം സ്വന്തം മകന്‍ വെട്ടിയിടും ജോര്‍ജ് വാഷിങ്ങ്ടോന്റെ അച്ഛന്‍ അവനെ ഒന്നും ചെയ്തില്ല .എന്താ കാരണം ?
ടിന്റുമോന്‍:ചെയ്താ വിവരമറിയും അവന്റെ കയ്യിലല്ലേ കോടാലി .............................................................................................................
ടിന്റുമോന്റെ മലയാളം പരീക്ഷക്ക്‌ വന്ന ഒരു ചോദ്യം ഇങ്ങനെ :പ്രശസ്ത കവിയത്രി സുഗതകുമാരിയുമായുള്ള ഒരു അഭിമുഖം എഴുതുക 
ടിന്റുമോന്‍  ഇങ്ങനെ എഴുതി :
ഞാന്‍:നമസ്തേ ടീച്ചര്‍ .ഞാന്‍ ടീച്ചറുമായി ഒരു അഭിമുഖം നടത്താന്‍ വന്നതാണ് .
സുഗതകുമാരി:സമയമില്ല മോനെ ....പോയിട്ട് പിന്നെ വരൂ .
ഞാന്‍:ശരി ടീച്ചര്‍ ,താങ്ക്യൂ....
.............................................................................................................
ടീച്ചര്‍ :പഴയ കാലത്തെ ഒരു ജീവിയുടെ പേര് പറയൂ .....
ടിന്റുമോന്‍:zebra
ടീച്ചര്‍:അതെങ്ങനെ ?
ടിന്റുമോന്‍:പിന്നില്ലാതെ ,അത് ബ്ലാക്ക്‌&വൈറ്റ് അല്ലെ .....
............................................................................................................
ബിജുക്കുട്ടന്‍:കുഞ്ഞിനെ കാണാതായാല്‍ കങ്കാരു കരയുന്നതെങ്ങനെ ?
ടിന്റുമോന്‍:അയ്യോ ,ആരോ എന്റെ പോക്കറ്റടിച്ചേ .....
.............................................................................................................
ടിന്റുമോനോട് ഒരു ട്രാഫിക്‌ സൈന്‍ ബോര്‍ഡ്‌ എഴുതാന്‍ ടീച്ചര്‍ പറഞ്ഞു .
അവന്‍ എഴുതി :
Drive carefully !Don't kill the students ,wait for teachers...!

...........................................................................................................
ടീച്ചര്‍:നീ എവിടെയാ ജനിച്ചത്‌ ?
ടിന്റുമോന്‍:ചേങ്കോട്ടുകോണം 
ടീച്ചര്‍:അതിന്റെ spelling പറയു .
ടിന്റുമോന്‍:(കുറച്ചുനേരം ആലോചിച്ച ശേഷം )
അയ്യേ പറ്റിച്ചേ ......ഞാന്‍ ജനിച്ചത്‌ Goa യിലാ..!

                                           HOME

                                                 (c)                         
    
                    PONPULARIKAL.BLOGSPOT.COM       
                       
                                  BiBiN     

........തിരയൂ .........